Image

പാമോയില്‍ കേസ്: ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന്‍ പിന്മാറി

Published on 23 September, 2011
പാമോയില്‍ കേസ്: ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന്‍ പിന്മാറി
കൊച്ചി: പാമോയില്‍ കേസില്‍ ജിജി തോംസണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റീസ് എന്‍.കെ.ബാലകൃഷ്ണന്‍ പിന്‍മാറി. ജസ്റ്റീസ് കെ.ടി.ശങ്കരനായിരിക്കും ഹര്‍ജി ഇനി പരിഗണിക്കുക.

പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസന്വേഷണം നീളുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ തന്റെ സ്ഥാനക്കയറ്റ സാധ്യതകളെ ബാധിക്കുന്നുവെന്നായിരുന്നു ജിജി തോംസന്റെ പ്രധാന പരാതി. സിവില്‍ സപ്ലൈസ് വകുപ്പ് എംഡി ആയിരുന്ന ജിജി തോംസണ്‍ കേസില്‍ 5ാം പ്രതിയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക