Image

ഫ്രഞ്ച് മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു.

ജോര്‍ജ് ജോണ്‍ Published on 23 September, 2011
ഫ്രഞ്ച് മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു.

വെര്‍സായി: ഫ്രാന്‍സിലെ ഫ്രഞ്ച് മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 18ാം തീയ്യതി ഞായറാഴ്ച വെര്‍സായില്‍ വെച്ച് അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10 മണിക്ക് അത്തപൂക്കളം ഒരുക്കി. വാദ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വരവേററു. മഹാബലി നില വിളക്ക് കത്തിച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഓണസന്ദേശം സന്ദേശം നല്‍കി. മാവേലിയായി ജോസഫ് വേഷമിട്ടു. തുടര്‍ന്ന് ശില്പ പിള്ളയുടെ ന്യത്തവും, സുഭാഷും സോണിയയും ചേര്‍ന്ന് ആലപിച്ച ഗാനങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഉച്ചയ്ക്ക് കേരളതനിമയില്‍ വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പി. സദ്യയ്ക്ക് ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധയിനം കളികള്‍ നടത്തി.

പാരീസിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മലയാളികളും, ഫ്രഞ്ചുകാരുമടക്കം നിരവധി പേര്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു. പ്രസിഡന്റെ് ജിതേന്ദ്രന്‍ പങ്കെടുത്തവര്‍ക്ക് സ്വാഗതം നേര്‍ന്നു. ഈ വര്‍ഷത്തെ ഔണാഘോഷ പരിപാടികള്‍ക്ക് അസോസിയേഷന്‍ ഭാരവാഹികളായ ചാരോത്ത് എത്തിരാജ്, രേഷ്മ ജിതേന്ദ്രന്‍, വല്‍സല നായര്‍, ആല്‍ഫ്രഡ് തോമസ്, പനങ്ങാടന്‍ ഗിമേഷ്, കുനിയില്‍ സന്തോഷ് എന്നിവര്‍ നേത്യത്വം നല്‍കി.
ഫ്രഞ്ച് മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു.ഫ്രഞ്ച് മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു.ഫ്രഞ്ച് മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക