Image

ഇന്ത്യന്‍ നഴ്‌സിന്റെ മൃതദേഹ പരിശോധനയില്‍ ഓസ്‌ട്രേലിയന്‍ റേഡിയോ അവതാരക ഹാജരായേക്കും

Published on 30 April, 2013
ഇന്ത്യന്‍ നഴ്‌സിന്റെ മൃതദേഹ പരിശോധനയില്‍ ഓസ്‌ട്രേലിയന്‍ റേഡിയോ അവതാരക ഹാജരായേക്കും

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ജീവനൊടുക്കിയ ഇന്ത്യന്‍ നഴ്‌സിന്റെ മൃതദേഹ പരിശോധനാവേളയില്‍ കേസ്സിലുള്‍പ്പെട്ട രണ്ടു റേഡിയോ അവതാരകരിലൊരാള്‍ ഹാജരായേക്കും. ബ്രിട്ടനിലെ കേംബ്രിജ് പ്രഭ്വി കെയ്റ്റ് മിഡില്‍ടന്റെ ചികിത്സാവിവരം അബദ്ധത്തില്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നാണ് നഴ്‌സ് ജസീന്ത സല്‍ദാഞ്ഞ (46) ജീവനൊടുക്കിയത്. വിവരം ചോര്‍ത്താന്‍ വ്യാജ ഫോണ്‍വിളി നടത്തിയ ഓസ്‌ട്രേലിയന്‍ റേഡിയോ ജോക്കികളിലൊരാളായ മെല്‍ ഗ്രീഗാണ് ഹാജരാവുക.

മരിക്കുന്നതിനു മുന്‍പ് ജസീന്ത റേഡിയോ അവതാരകരെ കുറ്റപ്പെടുത്തി കുറിപ്പ് എഴുതിവെച്ചിരുന്നുവെന്ന് 'സണ്‍ഡേ ടൈംസ്' റിപ്പോര്‍ട്ട് ചെയ്ത് ഒരു ദിവസത്തിനു ശേഷമാണ് ഈ വിവരം പുറത്തുവരുന്നത്. പരിശോധനാ വേളയില്‍ ഗ്രീഗ് നേരിട്ടുപങ്കെടുക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക