Image

റെയില്‍വേ പുതിയ സുരക്ഷാ സംവിധാനം നടപ്പാക്കുന്നു

Published on 23 September, 2011
റെയില്‍വേ പുതിയ സുരക്ഷാ സംവിധാനം നടപ്പാക്കുന്നു
ന്യൂഡല്‍ഹി: അപകടങ്ങള്‍ തടയുന്നതിനായി തിരക്കേറിയ ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത റൂട്ടുകളില്‍ പുതിയ സുരക്ഷാ സംവിധാനം നടപ്പാക്കുന്നു. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ സബര്‍ബന്‍ റൂട്ടുകളിലും അടുത്തഘട്ടത്തില്‍ പദ്ധതി നടപ്പാക്കും.

അടിയന്തരഘട്ടത്തില്‍ എന്‍ജിന്‍ ഡ്രൈവര്‍മാരെ മറികടന്ന് പ്രവര്‍ത്തനക്ഷമമാകുന്നതാണ് ട്രെയിന്‍ പ്രൊട്ടക്ഷന്‍ വാണിങ് സിസ്റ്റം. പാളത്തിലെ തകരാറുകള്‍, അപകടമേഖല, തീവണ്ടികളുടെ വേഗം എന്നിവ സംബന്ധിച്ച് എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്ക് വേഗത്തില്‍ വിവരം ലഭിക്കുന്നതിനും സംവിധാനം സാഹായിക്കും. എന്‍ജിന്‍ ഡ്രൈവര്‍മാരുടെ കാബിനില്‍ സ്ഥാപിച്ച കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ തെളിയും. വേഗം കുറയ്‌ക്കേണ്ട സ്ഥലങ്ങളില്‍ അതുസംബന്ധിച്ച നിര്‍ദേശങ്ങളും മറ്റു വിവരങ്ങളും കമ്പ്യൂട്ടറുകള്‍ വഴി ലഭിക്കും.

തീവണ്ടികളുടെ അതിവേഗംമൂലമുള്ള അപകടങ്ങള്‍ ഇതുവഴി ഒഴിവാക്കാന്‍ കഴിയും. റെയില്‍വേ സിഗ്‌നല്‍ സംവിധാനവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. കിലോമീറ്ററിന് 50 ലക്ഷംരൂപയാണ് പദ്ധതി ചെലവ്.
Join WhatsApp News
Tabraham 2023-03-14 20:36:43
Abortion in the big house and death in the poor house are the same. The hopeless journalist always thrive on obuitery പാവപ്പെട്ട വീട്ടിലെ മരണവും വലിയവീട്ടിലെ ഗർഭ അലസലും ഒരുപോലെയാണ്. നിരാശനായ പത്രപ്രവർത്തകൻ എപ്പോഴും ചരമവാർത്തയിൽ അഭിവൃദ്ധി പ്രാപിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക