Image

പട്ടൗഡിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

Published on 23 September, 2011
പട്ടൗഡിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂയോര്‍ക്ക്: അന്തരിച്ച ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അനുശോചിച്ചു. പട്ടൗഡി കളി നിര്‍ത്തിയതിനുശേഷവും ഒരു മാതൃകാ കളിക്കാരനായും കളിയിലെ മാന്യതയുടെ പ്രതീകമായും തുടര്‍ന്നു-മന്‍മോഹന്‍സിങ് പറഞ്ഞു.

പട്ടൗഡിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് വരുന്ന ആരാധകരോടൊപ്പം ഞാനും ചേരുന്നു-മന്‍മോഹന്‍സിങ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലാണ് മന്‍മോഹന്‍സിങ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക