Image

ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ കുടുംബ സംഗമവും ഓണാഘോഷവും സെപ്റ്റംബര്‍ 24ന്

പി.പി.ചെറിയാന്‍ Published on 23 September, 2011
ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ കുടുംബ സംഗമവും ഓണാഘോഷവും സെപ്റ്റംബര്‍ 24ന്

ഹൂസ്റ്റണ്‍ : റാന്നി അസ്സോസിയേഷന്‍ ഓഫ് ഹൂസ്റ്റണ്‍ കുടുബസംഗമവും, ഓണാഘോഷവും സെപ്റ്റംബര്‍ 24 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ആരംഭിക്കും.

സ്റ്റാഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ നടക്കുന്ന ഈ പരിപാടികളില്‍ റാന്നി അസ്സോസിയേഷന്‍ അംഗങ്ങളും അഭ്യൂദയകാംഷികളും വന്ന് പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടക കമ്മിറ്റി അംഗങ്ങളായ കെ.എസ്സ്.ഫിലിപ്പോസ്, റോയ് തോമസ്, ജിന്‍സി മാത്യൂ, ബാബു കൂടത്തിനലില്‍ , ബിജു സഖറിയ, ഷിജു ജോര്‍ജ്ജ്, തോമസ് മാത്യൂ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ കേരളീയ വസ്ത്രം അണിഞ്ഞ് വരുന്നത് സ്വാഗതാര്‍ഹമാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ കുടുംബ സംഗമവും ഓണാഘോഷവും സെപ്റ്റംബര്‍ 24ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക