Image

നോര്‍ത്ത്‌ കരോളിന മലയാളികള്‍ ഓണം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 23 September, 2011
നോര്‍ത്ത്‌ കരോളിന മലയാളികള്‍ ഓണം ആഘോഷിച്ചു
നോര്‍ത്ത്‌ കരോളിന: നോര്‍ത്ത്‌ കരോളിന മലയാളികള്‍ പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു. സെപ്‌റ്റംബര്‍ പത്തിന്‌ കാരിഗ്രീന്‍ഹോപ്പ്‌ ഹൈസ്‌കൂളില്‍ വെച്ചാണ്‌ ആഘോഷപരിപാടികള്‍ അരങ്ങേറിയത്‌. ശ്രീമതി മാഗി ആന്‍ഡ്രൂസ്‌ നിലവിളക്ക്‌ തെളിയിച്ച്‌ ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു.

അസോസിയേഷന്‍ പ്രസിഡന്റ്‌ വി.എസ്‌. ജയകുമാര്‍ ആമുഖ പ്രസംഗം നടത്തുകയും ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്യുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ കുരുവിള കുര്യന്‍ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. തുടര്‍ന്ന്‌ ബോര്‍ഡ്‌ മെമ്പര്‍ അജ്‌മല്‍ കൊട്ടായി, സംഘടന വാര്‍ഷിക പതിപ്പായി ഇറക്കിയ സുവനീറിന്റെ ഒരു കോപ്പി ഡോ. ഏബ്രഹാം സഖറിയയ്‌ക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു.

തുടര്‍ന്ന്‌ വൈവിധ്യമാര്‍ന്ന വിവിധ പരിപാടികള്‍ അരങ്ങേറി. യുവതീയുവാക്കളുടെ നേതൃത്വത്തില്‍ നടത്തിയ പൂക്കള മത്സരവും, നൂറ്റമ്പതോളം വരുന്ന യുവതീ യുവാക്കള്‍ അണിനിരന്ന മനോഹരങ്ങളായ നൃത്ത സംഗീത കലോപഹാരങ്ങളും കാണികളെ ഓര്‍മ്മകളുടെ ഭൂതകാലങ്ങളിലേക്കാനയിച്ചു. നാടന്‍ പൂവിള ഗാനത്തോടെ തുടങ്ങിയ കലാപരിപാടികള്‍, മാവേലിത്തമ്പുരാനൊരുക്കിയ തിരുവാതിരയും, തുമ്പിതുള്ളലും, പുലികളിയും, നാടന്‍ പന്തുകളിയും, കുമ്മാട്ടിക്കളിയും, നാടന്‍ വള്ളംകളിയും അടങ്ങിയ അതിഗംഭീരമായ ഫിനാലെയോടുകൂടി പര്യവസാനിച്ചു.

ജി.സി.കെ.എയുടെ 2011- 12 വര്‍ഷത്തേക്കുള്ള ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സിനെ വാര്‍ഷികാഘോഷവേളയില്‍ എതിരില്ലാതെ തെരഞ്ഞെടുത്തു.
നോര്‍ത്ത്‌ കരോളിന മലയാളികള്‍ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക