Image

അഭിവന്ദ്യ പീറ്റര്‍ തുരുത്തിക്കോണം പിതാവിന്റെ അനുസ്‌മരണം ന്യൂജേഴ്‌സിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 September, 2011
അഭിവന്ദ്യ പീറ്റര്‍ തുരുത്തിക്കോണം പിതാവിന്റെ അനുസ്‌മരണം ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: സെപ്‌റ്റംബര്‍ അഞ്ചാംതീയതി കാലംചെയ്‌ത വിജയപുരം രൂപതാ മുന്‍ അധ്യക്ഷന്‍ ബിഷപ്പ്‌ പീറ്റര്‍ തുരുത്തിക്കോണം പിതാവിന്റെ അനുസ്‌മരണ ദിവ്യബലിയും, യോഗവും ന്യൂജേഴ്‌സിയിലെ കേരളാ ലാറ്റിന്‍ കാത്തലിക്‌ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 18-ന്‌ ടീനെക്കില്‍ നടത്തി. ന്യൂജേഴ്‌സിയിലേയും, ന്യൂയോര്‍ക്കിലേയും വിജയപുരം രൂപതയുടെ അഭ്യുദയകാംക്ഷികളും അഭിവന്ദ്യ പിതാവിന്റെ സ്‌നേഹിതരും ദിവ്യബലിയിലും മറ്റ്‌ ചടങ്ങുകളിലും പങ്കെടുത്തു.

കാലത്തെ അജിവീച്ച ക്രാന്തദര്‍ശിയായ പാവങ്ങളുടെ ഇടയനായിരുന്നു പിതാവെന്ന്‌ ഫാ. മാത്യു കുന്നത്ത്‌ തന്റെ അനുസ്‌മരണ പ്രഭാഷണത്തില്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ കേരളാ ലാറ്റിന്‍ സമൂഹത്തിനുവേണ്ടി ഫാ. റോബര്‍ട്ട്‌ അമ്പലത്തിങ്കല്‍ ഒ.സി.ഡിയും, പോള്‍ പനയ്‌ക്കലും അനുസ്‌മരണം നടത്തി. ഷെവലിയാര്‍ മാത്യു വര്‍ഗീസ്‌, ജോസ്‌ പുതിയാമഠം, സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസ്‌ എന്നിവര്‍ അനുസ്‌മരണാ സംഭാഷണം നടത്തി.

ആഘോഷമായ ദിവ്യബലിയില്‍ ഫാ. യേശുദാസ്‌ ചൂണ്ടശേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ വില്ലുകുളം വചന സന്ദേശം നല്‍കി. കേരളാ ലാറ്റിന്‍ കാത്തലിക്‌ ഫെല്ലോഷിപ്പിനുവേണ്ടി ഫാ. ജോസ്‌ മാനുവല്‍ നന്ദി അറിയിച്ചു.
അഭിവന്ദ്യ പീറ്റര്‍ തുരുത്തിക്കോണം പിതാവിന്റെ അനുസ്‌മരണം ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക