Image

ഫോമാ ചിക്കാഗോ റീജിയണല്‍ കമ്മിറ്റി വിപുലീകരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 25 April, 2013
ഫോമാ ചിക്കാഗോ റീജിയണല്‍ കമ്മിറ്റി വിപുലീകരിച്ചു
ചിക്കാഗോ: ഫോമയുടെ ചിക്കാഗോ റീജിയണല്‍ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുന്നതിനും, അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുമായി റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ചിക്കാഗോയിലെ പ്രമുഖ സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലയിലെ പ്രഗത്ഭരായ പൊതുപ്രവര്‍ത്തകരായ വ്യക്തിത്വങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ വ്യത്യസ്‌തവും നൂതനവുമായ വിവിധ കര്‍മ്മപരിപാടികള്‍ക്ക്‌ തുടക്കംകുറിക്കുകയുണ്ടായി.

ഒ.സി.ഐ കാര്‍ഡ്‌, പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ തുടങ്ങിയ പ്രവാസികളുടെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക്‌ മുന്‍നിരയില്‍ നിന്ന്‌ പ്രവര്‍ത്തിക്കുന്നതിനും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിനുമായി ബെന്നി വാച്ചാച്ചിറയെ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനായും, വര്‍ഗീസ്‌ മാളിയേക്കല്‍ കോ- ചെയര്‍മാനായും പ്രവര്‍ത്തനം ആരംഭിച്ചു. ഫോമയുടെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളെ ജനഹൃദയങ്ങളില്‍ എത്തിക്കുന്നതിനും വ്യത്യസ്‌തങ്ങളായ കര്‍മ്മപരിപാടികളുടെ ഏകീകരണത്തിനുമായി സിനു പലയ്‌ക്കത്തടത്തിനെ പബ്ലിക്‌ റിലേഷന്‍ ഓഫീസറുമായി യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

2013-ലെ ചിക്കാഗോ റീജിയണല്‍ കണ്‍വെന്‍ഷന്റെ വിപുലമായ ആഘോഷപരിപാടികള്‍ക്കായി ജോര്‍ജ്‌ തോട്ടപ്പുറം ജനറല്‍ കണ്‍വീനറായും, ഡൊമിനിക്‌ തെക്കെത്തല കണ്‍വീനറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രൗഡഗംഭീരമായ കണ്‍വെന്‍ഷന്റെ ഫണ്ട്‌ റൈസിംഗ്‌ കമ്മിറ്റിക്ക്‌ ബെന്നി വാച്ചാച്ചിറ, സ്റ്റാന്‍ലി കളരിക്കമുറി, തമ്പി ചെമ്മാച്ചേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

കലാ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായ ഫോയുടെ `യുവജനോത്സവ്‌ 2013' ചെയര്‍മാനായി സാം ജോര്‍ജും, കോ- ചെയര്‍മാനായി സിനു പാലയ്‌ക്കത്തടവും, ജോജോ വെങ്ങാന്തറയും പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു.

ഫോമാ ചിക്കാഗോ റീജിയന്റെ യൂത്ത്‌ വിംഗിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഭാവി പരിപാടികളെ കുറിച്ചും ജീന്‍ പുത്തന്‍പുരയില്‍ വിശദീകരിക്കുകയുണ്ടായി. പ്രസ്‌തുത യോഗത്തില്‍ ജോര്‍ജ്‌ തോട്ടുകണ്ടം ജോയിന്റ്‌ സെക്രട്ടറിയായും, രഞ്‌ജന്‍ ഏബ്രഹാം ട്രഷററായും ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ജോയിന്റ്‌ ട്രഷററായും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.

ഫോമാ നാഷണല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, തമ്പി ചെമ്മാച്ചേല്‍, ബിജി എടാട്ട്‌ തുടങ്ങിയവര്‍ റീജിയണല്‍ കമ്മിറ്റി വിപുലീകരണത്തിന്‌ നേതൃത്വം നല്‍കി. പി.ആര്‍.ഒ സിനു പാലയ്‌ക്കടം അറിയിച്ചതാണിത്‌.
ഫോമാ ചിക്കാഗോ റീജിയണല്‍ കമ്മിറ്റി വിപുലീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക