Image

മിഷേല്‍ സാത സാംബിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

Published on 23 September, 2011
മിഷേല്‍ സാത സാംബിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
ലുസാക്ക: സാംബിയയുടെ പുതിയ പ്രസിഡന്റായി പാട്രിയോട്ടിക്‌ ഫ്രണ്ട്‌ നേതാവ്‌ മിഷേല്‍ സാത തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ 150 മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സാതയ്‌ക്ക്‌ 43% വോട്ടുകള്‍ ലഭിച്ചു. നിലവിലുള്ള പ്രസിഡന്റ്‌ രൂപിയ ബാന്ദയ്‌ക്ക്‌ 36.1% വോട്ടുകള്‍ ലഭിച്ചു. ശേഷിക്കുന്ന എട്ടു സ്‌ഥാനാര്‍ഥികള്‍ ബാക്കി വോട്ടുകള്‍ പങ്കിട്ടു.

മിഷേല്‍ സത നാലാം പ്രവശ്യമാണ്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌. ആദ്യമായാണു ഇദ്ദേഹം വിജയിക്കുന്നത്‌. കഴിഞ്ഞ ഇരുപതു വര്‍ഷമായി രൂപിയ ബാന്ദയുടെ മള്‍ട്ടിപാര്‍ട്ടി ഡെമോക്രസി ആണു സാംബിയയില്‍ ഭരണം നടത്തിയിരുന്നത്‌.
മിഷേല്‍ സാത സാംബിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക