ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി മന്മോഹന് സിംഗ് ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ
അറുപത്താറാം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തി. ഇന്നലെ ജോണ്‍
എഫ്. കെന്നഡി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് യുഎസിലെ ഇന്ത്യന്‍
സ്ഥാനപതി നിരുപമ റാവുവിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്കി.
പ്രധാനമന്ത്രി നാളെ പൊതുസഭയുടെ അറുപത്താറാം സമ്മേളനത്തില്‍
പ്രസംഗിക്കും
രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന ആവശ്യത്തിനുള്ള സമ്മര്‍ദം
ശക്തമാക്കുകയായിരിക്കും മന്മോഹന്റെ പ്രധാനദൗത്യം. ആഗോള സാമ്പത്തിക പ്രതിസന്ധി,
ഭീകരത തുടങ്ങിയവയും പ്രധാനമന്ത്രി പരാമര്‍ശിക്കും.