Image

കാബൂളിലെ യുഎസ്‌ എംബസി ആക്രമണത്തില്‍ പാക്കിസ്ഥാന്‌ പങ്ക്‌: മൈക്ക്‌ മുള്ളര്‍

Published on 22 September, 2011
കാബൂളിലെ യുഎസ്‌ എംബസി ആക്രമണത്തില്‍ പാക്കിസ്ഥാന്‌ പങ്ക്‌: മൈക്ക്‌ മുള്ളര്‍
ന്യൂയോര്‍ക്ക്‌: 25 പേരുടെ മരണത്തിനിടയാക്കിയ അഫ്‌ഗാനിസ്ഥാനിലെ കാബൂള്‍ യുഎസ്‌ എംബസി ആക്രമണത്തില്‍ പാക്കിസ്ഥാന്‌ പങ്കുണ്ടെന്ന്‌ യുഎസ്‌ സൈനിക മേധാവി മൈക്ക്‌ മുള്ളര്‍ ആരോപിച്ചു.

എംബസി ആക്രമണത്തിന്‌ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചിട്ടുണ്ട്‌. ആക്രമണം നടത്തിയ ഹഖാനി സംഘം ഐഎസ്‌ഐയുടെ പ്രധാന വിഭാഗമായാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയിടെ കാബൂളിലെ യുഎസ്‌ എംബസിക്ക്‌ നേരെയുണ്‌ടായ വെടിവെയ്‌പ്പിലും സ്‌ഫോടനത്തിലും 25 പേര്‍ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക