Image

മാര്‍പ്പാപ്പായ്‌ക്ക്‌ ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 22 September, 2011
മാര്‍പ്പാപ്പായ്‌ക്ക്‌ ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്‌
ബര്‍ലിന്‍:ആഗോളകത്തോലിക്കാസഭയുടെ തലവന്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പായ്‌ക്ക്‌ ജന്മനാട്‌ ഹര്‍ഷപുളകിതമായ വരവേല്‍പ്പ്‌ നല്‍കി സ്വീകരിച്ചു. വ്യാഴാഴ്‌ച രാവിലെ പ്രാദേശിക സമയം 10.30 ബര്‍ലിനിലെ ടേഗല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അല്ലിറ്റാലിയ വിമാനത്തില്‍ വന്നിറങ്ങിയ മാര്‍പ്പാപ്പായെ രാജ്യബഹുമതിയോടെ സ്വീകരിച്ചു.മാര്‍പ്പാപ്പായെ വരവേല്‍ക്കാന്‍ രാജ്യനായകന്മാരെ കൂടാതെ വൈദിക മേലദ്ധ്യക്ഷന്മാരും ആയിരക്കണക്കിന്‌ വിശ്വാസികളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

പ്രസിഡന്റ്‌ ക്രിസ്റ്റ്യാന്‍ വുള്‍ഫ്‌, ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍, മന്ത്രിസഭാംഗങ്ങള്‍ ജര്‍മന്‍ ബിഷപ്പ്‌ കോണ്‍ഫ്രന്‍സ്‌ പ്രസിഡന്റ്‌ സോളിട്‌ഷ്‌ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ എത്തി ജര്‍മനിയുടെ പ്രിയപുത്രനെ വരവേറ്റു.
മാര്‍പ്പാപ്പായ്‌ക്ക്‌ ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക