Image

കെന്റില്‍ കൊല്ലം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 22 September, 2011
കെന്റില്‍ കൊല്ലം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
കെന്റ്‌: ബ്രിട്ടനിലെ കെന്റിനടുത്തുള്ള ടോണ്‍ബ്രിഡ്‌ജില്‍ താമസിയ്‌ക്കുന്ന കൊല്ലം സ്വദേശി രവീന്ദ്രനാഥന്‍ പിള്ള (നാഥന്‍, 59) കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ പറയപ്പെടുന്നു. സുഹൃത്തുമൊത്തു ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ ഡോക്‌ടറെ കാണാന്‍ ജി പി സെന്ററിലേക്ക്‌ പോകും വഴി നാഥന്‍ വഴിയില്‍ കുഴഞ്ഞു വീഴുകയാണുണ്‌ടായത്‌. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ച്‌ അടിയന്തിര ശുശ്രൂഷ നല്‍കിയെങ്കിലും ബുധനാഴ്‌ച പുലര്‍ച്ചെ മരണത്തിനു കീഴടങ്ങി.

കെന്റ്‌ മലയാളികള്‍ക്കിടയില്‍ നാഥന്‍ എന്നറിയപ്പെടുന്ന രവീന്ദ്രനാഥന്‍ പിള്ള പെംബുറി ഹോസ്‌പിറ്റലിലെ കാറ്ററിംഗ്‌ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു.
നാഥന്‍ ഇരുപതു വര്‍ഷത്തെ ആര്‍മി സേവനത്തിനു ശേഷം എട്ടു വര്‍ഷം മുന്‍പാണ്‌ യു കെയില്‍ എത്തിയത്‌. ലണ്‌ടനിലെ കേരള ഗ്രൂപ്പ്‌ ഓഫ്‌ ഹോട്ടലിലെ മുന്‍ ജീവനക്കാരനായിരുന്ന നാഥന്‍ ലണ്‌ടന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്‌.

ഭാര്യയും രണ്‌ടു പെണ്‍മക്കളും ഉണ്‌ട്‌ പരേതന്‌.ദുബായിയില്‍ താമസിക്കുന്ന മൂത്ത മകളുടെ പ്രസവാനന്തര പരിചരണത്തിനായി നാഥന്റെ ഭാര്യ ഇപ്പോള്‍ ദുബായിലാണ്‌. രണ്‌ടാമത്തെ മകള്‍ അധ്യാപികയായാണ്‌.മുന്‍പ്‌ ബ്രിസ്റ്റോളില്‍ ഹോട്ടല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്ന നാഥന്‍ കെന്റിലേയ്‌ക്ക്‌ ഈയടുത്ത നാളിലാണ്‌ താമസം മാറ്റിയത്‌.

മൃതദേഹം നാട്ടിലെത്തിയ്‌ക്കാനുള്ള ശ്രമത്തിലാണ്‌ കെ ന്റിലെ മലയാളി അസോസിയേഷനും സുഹൃത്തുക്കളും.കെന്റിലെ ഓണാഘോഷങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.
കെന്റില്‍ കൊല്ലം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക