Image

പുതിയ ആനുകൂല്യങ്ങളുമായി ഖത്തീഫ്‌ ബദര്‍ അല്‍ജസീറ പോളിക്ലിനിക്‌

അനില്‍ കുറിച്ചിമുട്ടം Published on 22 September, 2011
പുതിയ ആനുകൂല്യങ്ങളുമായി ഖത്തീഫ്‌ ബദര്‍ അല്‍ജസീറ പോളിക്ലിനിക്‌
ദമാം: സൗദി ദേശീയ ദിനത്തോട്‌ അനുബന്ധിച്ച്‌ സെപ്‌റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ 23 വരെ ഒരുമാസക്കാലത്തേക്ക്‌ സൗജന്യ വൈദ്യപരിശോധന നടത്തുവാനും തുടര്‍ന്ന്‌ ഈ കാലയളവില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ ആറുമാസത്തേക്ക്‌ പ്രത്യേക പാക്കേജും, രോഗനിര്‍ണ്ണയത്തില്‍ രോഗം കണ്ടെത്തുന്ന രോഗിക്ക്‌ പ്രത്യേക ചികിത്സാ ആനുകൂല്യങ്ങളും നല്‍കാന്‍ തീരുമാനിച്ചതായി ബദര്‍ അല്‍ ജസീറ മാനേജ്‌മെന്റ്‌ അറിയിച്ചു.

ആതുരസേവന രംഗത്ത്‌ പത്ത്‌ വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഖത്തീഫിലെ പ്രവാസികളുടെ അഭ്യര്‍ഥന മാനിച്ച്‌ ഖത്തീഫില്‍ ആരംഭിച്ച ബദര്‍ അല്‍ജസീറ പോളി ക്ലിനിക്‌ ഒരുവര്‍ഷം പിന്നിടുന്ന ഈ അവസരത്തില്‍ പ്രവാസികള്‍ക്ക്‌ പ്രശസ്‌ത ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കിയതായി മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. മധുസൂദനന്‍ അറിയിച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ്‌ പ്രഫസര്‍ ഡോ. ഷക്കീല്‍ അഹമ്മദിന്റെ സേവനം സെപ്‌റ്റംബര്‍ 23 മുതല്‍ ബദര്‍ അല്‍ജസീറ പോളി ക്ലിനിക്കില്‍ ലഭ്യമാക്കുമെന്നും ജനറല്‍ മാനേജര്‍ നിഹാല്‍ അഹമ്മദ്‌ അറിയിച്ചു. പ്രശസ്‌ത സ്‌ത്രീരോഗ വിദഗ്‌ധ ഡോ. മേരി ജോണ്‍, ഖത്തീഫിലെ ആദ്യ മലയാളി എം.ഡിയും (ശിശുരോഗ വിദഗ്‌ധന്‍) കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ 20 വര്‍ഷത്തെ പരിചയവും, അപസ്‌മാരം, ജന്മവൈകല്യ രോഗങ്ങള്‍ എന്നിവയില്‍ പ്രത്യേക വൈദഗ്‌ധ്യം നേടിയ ഡോ വേണുഗോപാല്‍, നേത്രരോഗ വിദഗ്‌ധ ഡോ. പ്രീതാ റോയ്‌, ദന്തരോഗ വിദഗ്‌ധന്‍ ഡോ. യഹിയ അഹമ്മദ്‌ അല്‍ നൂസിലി, ധാക്ക മെഡിക്കല്‍ കോളജിലെ ഡോ. അബ്‌ദുല്‍ ഖാലിക്‌, കല്‍ക്കട്ട നാഷണല്‍ മെഡിക്കല്‍ കോളജിലെ ഡോ. പി.പി. ഗുപ്‌ത എന്നിവരുടെ സേവനവും ലഭ്യമാണ്‌.

അത്യാധുനിക ലബോറട്ടറി വിഗത്തില്‍ ഡോ. കമാല്‍ കിഷോര്‍ സേട്ട്‌, റേഡിയോളജി വിഭാഗത്തില്‍ ഡോ. യൂസുഫ്‌ കിറ എന്നിവരുടെ സേവനവും ലഭ്യമാണ്‌.

ഇഖാമ, ബലദിയ, അരാംകോ മെഡിക്കല്‍ ടെസ്റ്റ്‌, ഫിഷേരിസ്‌ മെഡിക്കല്‍ ടെസ്റ്റ്‌, ജോബ്‌ ഫിറ്റ്‌നസ്‌ മെഡിക്കല്‍ ടെസ്റ്റ്‌ എന്നിവ കുറഞ്ഞ ചെലവിലും പരിശോധനാഫലം അതിവേഗത്തിലും ചെയ്‌തുകൊടുക്കുന്നതാണ്‌. പ്രശസ്‌ത കമ്പനികളുടെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ കാര്‍ഡുകള്‍ സ്വീകരിച്ചുതുടങ്ങിയതായും മാനേജ്‌മെന്റ്‌ അറിയിച്ചു.

പത്രസമ്മേളനത്തില്‍ നിഹാല്‍ അഹമ്മദ്‌, ഡോ. മധുസൂദനന്‍, ഡോ, മുഹമ്മദ്‌ മോനി, മുഹമ്മദ്‌ ഷാഹി, അബ്‌ദുള്ള മലയില്‍, സി.പി. ഷെരീഫ്‌, ഫസല്‍ റഹ്‌മാന്‍, ഹബീബ്‌ ഏലംകുളം എന്നിവര്‍ പങ്കെടുത്തു.

ഉദ്‌ഘാടനം സെപ്‌റ്റംബര്‍ 23-ന്‌ രാവിലെ ഒമ്പതിന്‌ നടക്കും. ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകരും, പ്രവാസികളും പങ്കെടുക്കും. ഹജ്ജ്‌ വാക്‌സിനേഷന്‍, ആധുനിക ലാബ്‌ ടെസ്റ്റുകള്‍ എന്നിവ ലഭ്യമാണ്‌.
പുതിയ ആനുകൂല്യങ്ങളുമായി ഖത്തീഫ്‌ ബദര്‍ അല്‍ജസീറ പോളിക്ലിനിക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക