Image

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി അന്തരിച്ചു

Published on 22 September, 2011
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി അന്തരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി അന്തരിച്ചു. ഇന്നു വൈകുന്നേരത്തോടെ ഡല്‍ഹി ഗംഗാറാം ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ കോബാധിതനായിരുന്ന പട്ടൗഡി കുറച്ചുനാളുകളായി രോഗശയ്യയിലായിരുന്നു.

ഇരുപത്തിയൊന്നാം വയസ്സില്‍ അദ്ദേഹം ഇന്ത്യന്‍ ക്യാപ്‌റ്റനായി ക്രിക്കറ്റ്‌ ലോകത്തേയ്‌ക്കിറങ്ങിയ പട്ടൗഡി ഇന്ത്യന്‍ ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ നായകനായിരുന്നു. 46 ടെസ്‌റ്റുകള്‍ കളിച്ചതില്‍ 40ലും അദ്ദേഹം നായകനായിരുന്നു. രാജ്യത്തിനു പുറത്ത്‌ ഇന്ത്യ ആദ്യമായി പരമ്പര സ്വന്തമാക്കുന്നത്‌ പട്ടൗഡിയുടെ നായകത്വത്തിലായിരുന്നു.

പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌. ബോളിവുഡ്‌ നടി ഷര്‍മിള ടാഗോറാണ്‌ ഭാര്യ. ബോളിവുഡ്‌ താരങ്ങളായ സെയ്‌ഫ്‌ അലിഖാന്‍, സോഹ അലിഖാന്‍, സാബാ അലിഖാന്‍ എന്നിവര്‍ മക്കളാണ്‌.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക