Image

ആഗോള സാമ്പത്തിക മാന്ദ്യം: ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

Published on 22 September, 2011
ആഗോള സാമ്പത്തിക മാന്ദ്യം: ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച
മുംബൈ: ആഗോള സാമ്പത്തിക വിപണിയിലെ തകര്‍ച്ചയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കിയില്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ട്‌ ഇത്രയും കനത്ത നഷ്ടമുണ്ടാകുന്നത്‌ ഇതാദ്യമാണ്‌. സെന്‍സെക്‌സ്‌ 704 പോയന്റ്‌ ഇടിഞ്ഞ്‌ 16,361.15ല്‍ ക്ലോസ്‌ ചെയ്‌തു. നിഫ്‌റ്റിയാകട്ടെ, 209.60 പോയന്റിന്റെ നഷ്ടവുമായി 4,923.65 ല്‍ അവസാനിച്ചു. 16,827.85 എന്ന നിലയില്‍ വ്യാഴാഴ്‌ച വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ്‌ ക്ലോസിങ്ങിന്‌ തൊട്ടുമുമ്പ്‌്‌ ഒരവസരത്തില്‍ 16,316.03 വരെ താഴ്‌ന്നു. 5,054.45ല്‍ തുടങ്ങിയ നിഫ്‌റ്റി 4,907.75 വരെ ഇടിഞ്ഞു.

ആഗോള സാമ്പത്തിക മാന്ദ്യം വീണ്ടും പടര്‍ന്നുപിടിക്കുന്നതായുള്ള അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും മുന്നറിയിപ്പാണ്‌ വിപണിക്ക്‌ തിരിച്ചടിയായത്‌. ഒറ്റ ദിവസം കൊണ്ട്‌ നാല്‌ ശതമാനത്തിലേറെ നഷ്ടം. മ2008 സപ്‌തംബര്‍ 15ന്‌ രേഖപ്പെടുത്തിയ 710 പോയന്റിന്റെ നഷ്ടമാണ്‌ ഇതിന്‌ മുന്‍പുള്ള ഏറ്റവും വലിയ നഷ്ടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക