Image

ആസൂത്രണ കമ്മീഷന്‍ അംഗങ്ങളെ വിജിനമായ ദ്വീപിലേക്ക്‌ നാടുകടത്തണം: വി.എസ്‌

Published on 22 September, 2011
ആസൂത്രണ കമ്മീഷന്‍ അംഗങ്ങളെ വിജിനമായ ദ്വീപിലേക്ക്‌ നാടുകടത്തണം: വി.എസ്‌
തിരുവനന്തപുരം: കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗങ്ങളെ പിരിച്ചുവിട്ട്‌ അംഗങ്ങളെ വിജനമായ ദ്വീപിലേക്ക്‌ നാടുകടത്തണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. അംഗങ്ങളെ വീട്ടമ്മമാര്‍ ചൂലെടുത്ത്‌ അടിക്കണമെന്ന്‌ തന്റെ പക്ഷമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത്‌ ജനാധിപത്യാ മഹിളാ അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി ഓഫീസ്‌ ഉദ്‌ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി.എസ്‌.

സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും 35 രൂപയാണെന്നിരിക്കെ താഴ്‌ന്ന വരുമാന പരിധി ഇതിലും താഴെയായി കമ്മീഷന്‍ നിശ്ചയിച്ചിരുന്നു. സ്‌ത്രീകള്‍ക്ക്‌ വേണ്‌ടത്ര പരിഗണന നല്‍കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഉചിതമായ തീരുമാനമെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക