Image

ഷൂട്ടിംഗ്‌ മുടങ്ങി; നടി അഞ്‌ജലിയ്‌ക്കെതിരെ പരാതി

Published on 26 April, 2013
ഷൂട്ടിംഗ്‌ മുടങ്ങി; നടി അഞ്‌ജലിയ്‌ക്കെതിരെ പരാതി
ചിത്രത്തിന്റെ ഷൂട്ടിംഗ്‌ മുടങ്ങിയതിന്റെ പേരില്‍ നടി അഞ്‌ജലിയ്‌ക്കെതിരെ സംവിധായകന്‍ പരാതി നല്‍കി. നടി അഭിനയിച്ചുകൊണ്ടിരുന്ന 'ഒരു സുട്രി പുരാണം' എന്ന ചിത്രത്തിന്റെ സംവിധായകന്‍ കലാഞ്‌ജിയമാണ്‌ പരാതി നല്‍കിയത്‌.

ഹൈദരാബാദിലെ ഒരു സുട്രി പുരാണത്തിന്റെ ഷൂട്ടിങ്‌സെറ്റില്‍ നിന്നാണ്‌ അഞ്‌ജലിയെ കാണാതായത്‌. രണ്ടാനമ്മയും കലാഞ്‌ജിയവും ചേര്‍ന്ന്‌ തന്നെ പീഡിപ്പിയ്‌ക്കുന്നുവെന്ന ആരോപണമുന്നയിച്ചതിന്‌ പിന്നാലെയായിരുന്നു താമസിച്ച ഹോട്ടലില്‍ നിന്നും അഞ്‌ജലിയെ കാണാതായത്‌. ഇതിനെത്തുടര്‍ന്ന്‌ ഷൂട്ടിങ്‌ മുടങ്ങിയിരുന്നു.

നേരത്തെ തീരുമാനിച്ച പ്രകാരം ഏപ്രില്‍ 24 ന്‌ ഞാന്‍ സംവിധാനം ചെയ്യുന്ന 'ഒരു സുട്രി പുരാണം' എന്ന ചിത്രത്തില്‍ അഞ്‌ജലി അഭിനയിച്ചു തുടങ്ങേണ്ടതായിരുന്നു. പക്ഷേ അവര്‍ വന്നില്ല. മാര്‍ച്ചില്‍ ഈ ചിത്രത്തിനു വേണ്ടി ഫസ്റ്റ്‌ ഷെഡ്യൂളില്‍ 15 ദിവസത്തെ ഷൂട്ടില്‍ അഞ്‌ജലി പങ്കെടുത്തിരുന്നു. അത്‌ കഴിഞ്ഞ്‌ സെക്കന്റ്‌ ഷെഡ്യൂളിന്റെ ഷൂട്ടിനെത്താമെന്ന്‌ പറഞ്ഞ്‌ പോയിട്ട്‌ പിന്നെ അവരെക്കുറിച്ച്‌ യാതൊരു വിവരവുമില്ല. പലവട്ടം അഞ്‌ജലിയെ ഫോണില്‍ വിളിച്ചു നോക്കി, പക്ഷേ കിട്ടിയില്ല കലാഞ്‌ജിയം പറയുന്നു. ഇതൊരു നായികാ പ്രാധാന്യമുള്ള ചിത്രമാണ്‌. അതുകൊണ്ട്‌ തന്നെ നായിക അഞ്‌ജലിയില്ലാതെ എനിക്കീ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ മുന്നോട്ട്‌ കൊണ്ടുപോകാനാവില്ല. ഇപ്പോള്‍ ഞാന്‍ ഷൂട്ടിംഗ്‌ നിര്‍ത്തി വച്ചിരിക്കയാണ്‌. 40 ലക്ഷം രൂപ ഇതിനോടകം ചെലവായിട്ടുണ്ട്‌ സംവിധായകന്‍ പറഞ്ഞു.
ഷൂട്ടിംഗ്‌ മുടങ്ങി; നടി അഞ്‌ജലിയ്‌ക്കെതിരെ പരാതിഷൂട്ടിംഗ്‌ മുടങ്ങി; നടി അഞ്‌ജലിയ്‌ക്കെതിരെ പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക