Image

എ.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള അരിവിഹിതം വര്‍ദ്ധിപ്പിക്കും

Published on 22 September, 2011
എ.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള അരിവിഹിതം വര്‍ദ്ധിപ്പിക്കും
ന്യൂഡല്‍ഹി: സംസ്ഥാനത്തെ എ.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള അരിവിഹിതം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. 10 കിലോഗ്രാമില്‍ നിന്ന് 15 കിലോയായിട്ടാണ് അരിവിഹിതം ഉയര്‍ത്തിയത്.

സംസ്ഥാനത്തിന് കൂടുതല്‍ അരിയും ഗോതമ്പും താങ്ങുവില നിരക്കില്‍ അനുവദിക്കാനും തീരുമാനിച്ചു. പൊതുവിപണിയില്‍ വിറ്റഴിക്കല്‍ പദ്ധതിപ്രകാരമാണ് അരിയും ഗോതമ്പും നല്‍കുക.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര കൃഷി സഹമന്ത്രി കെ.വി.തോമസിനെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക