Image

സംസ്ഥാനത്ത് കരാര്‍ കൃഷി നടപ്പിലാക്കണമെന്ന് കേരളം

Published on 22 September, 2011
സംസ്ഥാനത്ത് കരാര്‍ കൃഷി നടപ്പിലാക്കണമെന്ന് കേരളം
ന്യൂഡല്‍ഹി: കേരളത്തില്‍ കരാര്‍ കൃഷി നടപ്പാക്കണമെന്ന് സംസ്ഥാന മന്ത്രിമാരുടെ സംഘം കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിനോട് ആവശ്യപ്പെട്ടു. സ്വാശ്രയ-വനിതാ സംഘങ്ങളെ കരാര്‍ കൃഷി നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തണം. ഓരോ ജില്ലയിലെയും ഓരോ പഞ്ചായത്ത് ഇതിനായി നബാര്‍ഡ് ദത്തെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ശരദ് പവാര്‍ ഉറപ്പ് നല്‍കി.

പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകള്‍ക്കായി 320 കോടി രൂപ അധികമായി അനുവദിക്കണം. ഇടുക്കിയെ ക്ഷീരജില്ലയായി പ്രഖ്യാപിക്കണം. അതിനായി 450 കോടി രൂപയുടെ പദ്ധതി നടപ്പാക്കണം. കുട്ടനാട് പാക്കേജിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിമാരായ മുകുള്‍ വാസ്‌നിക്ക്, കെ.വി.തോമസ് എന്നിവരുമായും മന്ത്രിമാരുടെ സംഘം കൂടിക്കാഴ്ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക