Image

വിരമിക്കല്‍ സമയം സച്ചിന്‍ തീരുമാനിക്കട്ടെ: വിവിയന്‍ റിച്ചാര്‍ഡ്സ്

Published on 25 April, 2013
വിരമിക്കല്‍ സമയം സച്ചിന്‍ തീരുമാനിക്കട്ടെ: വിവിയന്‍ റിച്ചാര്‍ഡ്സ്
ന്യൂഡല്‍ഹി: വിരമിക്കല്‍ വിഷയത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് പിന്തുണയുമായി ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ് രംഗത്തെത്തി. വിരമിക്കല്‍ വിഷയം പറഞ്ഞ് സച്ചിന് അമിത സമ്മര്‍ദ്ദം നല്‍കരുത്. അദ്ദേഹം ഇപ്പോഴും നന്നായി കളിക്കുന്നുണ്ട്. വിരമിക്കല്‍ എപ്പോള്‍ വേണമെന്ന് സച്ചിന്‍ തീരുമാനിക്കട്ടെയെന്നും റിച്ചാര്‍ഡ്സ് പറഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മുഖ്യ ഉപദേശകനായി കഴിഞ്ഞ ദിവസം റിച്ചാര്‍ഡ്സ് സ്ഥാനമേറ്റിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക