Image

മൂന്ന് ബിജെപി അംഗങ്ങളെ ജെപിസിയില്‍ നിന്നും മാറ്റണമെന്ന് കോണ്‍ഗ്രസ്

Published on 25 April, 2013
മൂന്ന് ബിജെപി അംഗങ്ങളെ ജെപിസിയില്‍ നിന്നും മാറ്റണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ടുജി കേസ് സംയുക്ത പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ പി.സി.ചാക്കോയ്ക്കെതിരേ രംഗത്തെത്തിയതിന് പിന്നാലെ മൂന്ന് ബിജെപി അംഗങ്ങളെ പുറത്താക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രവിശങ്കര്‍ പ്രസാദ്, യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിംഗ് എന്നിവര്‍ക്കെതിരേയാണ് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. കോണ്‍ഗ്രസ് എംപിമാരായ അരുണ്‍ കുമാര്‍, ജി.പി.അഗര്‍വാള്‍, ഭഗത് ചന്ദ്ര ദാസ്, നിര്‍മ്മല്‍ ഖാത്രി, ആനന്ദ് ബസ്കറലു എന്നീ എംപിമാര്‍ സംയുക്തമായാണ് പരാതി നല്‍കിയത്. നേരത്തെ 30 അംഗ ജെപിസിയിലെ 15 പ്രതിപക്ഷ അംഗങ്ങള്‍ അധ്യക്ഷന്‍ ചാക്കോയെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ധനമന്ത്രി പി.ചിദംബരത്തിനും റിപ്പോര്‍ട്ടില്‍ 'ക്ളീന്‍ചിറ്റ്' നല്‍കിയതിനെതിനെ ബിജെപിയും ഇടതുപക്ഷവും ശക്തമായി എതിര്‍ത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക