Image

സ്ത്രീകള്‍ക്കു നേരെ അക്രമം: ആത്മപരിശോധന വേണമെന്ന് രാഷ്ട്രപതി

Published on 25 April, 2013
സ്ത്രീകള്‍ക്കു നേരെ അക്രമം: ആത്മപരിശോധന വേണമെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതില്‍ തുടര്‍ച്ചയായുണ്ടാകുന്ന വീഴ്ചകളെപ്പറ്റി ആത്മപരിശോധന നടത്തണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഭുവനേശ്വറില്‍ ഉത്കല്‍ സര്‍വകലാശാലയുടെ 45ാമത് ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്ത്രീകള്‍ക്കുനേരെ അടുത്തകാലത്തുനടന്ന ക്രൂരമായ ആക്രമണങ്ങള്‍ രാജ്യമനഃസാക്ഷിയെ പിടിച്ചുലച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്ത്യങ്ങള്‍ സമൂഹത്തിന്റെ സംസ്‌കാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ഭീഷണിയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരമുണ്ടാക്കണമെന്നും പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു. 

മനുഷ്യപുരോഗതിക്കും ശാക്തീകരണത്തിനുമായുള്ള ഏറ്റവും ശക്തമായ മാര്‍ഗമാണ് വിദ്യാഭ്യാസം. ഇത് സാമൂഹിക നവീകരണത്തിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ മാന്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സമൂഹം ഉറപ്പുവരുത്തണമെന്നും അവരെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക