Image

'സിക്സ് ഓഫ് സിക്സ്' ; ജോര്‍ദാന്‍ ക്ളാര്‍ക്കിന് റെക്കോര്‍ഡ്

Published on 25 April, 2013
'സിക്സ് ഓഫ് സിക്സ്' ; ജോര്‍ദാന്‍ ക്ളാര്‍ക്കിന് റെക്കോര്‍ഡ്
ലണ്ടന്‍: ഒരോവറിലെ ആറും പന്തും സിക്സര്‍ പറത്തി ലങ്കാഷെയര്‍ താരം ജോര്‍ദാന്‍ ക്ളാര്‍ക്കും റെക്കോര്‍ഡ് ബുക്കില്‍. പ്രഫഷണല്‍ ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് ക്ളാര്‍ക്ക്. ബുധനാഴ്ച യോര്‍ക്ഷെയറിനെതിരായ മത്സരത്തില്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ ഗുര്‍മാന്‍ രണ്ഡാവയ്ക്കെതിരേയാണ് ക്ളാര്‍ക്ക് ആറ് പന്തും അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയത്. മുന്‍ വെസ്റിന്‍ഡീസ് ഓള്‍റൌണ്ടര്‍ ഗാരി സോബേസ്, മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി എന്നിവര്‍ ഫസ്റ് ക്ളാസ് ക്രിക്കറ്റില്‍ നേട്ടം കൈവരിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്സും ഇന്ത്യയുടെ യുവരാജ് സിംഗും അന്താരാഷ്ട്ര ക്രിക്കറ്റിലാണ് നേട്ടം സ്വന്തമാക്കിയത്. 2007-ല്‍ വെസ്റിന്‍ഡീസില്‍ നടന്ന ലോകകപ്പിലാണ് ഗിബ്സ് ഓവറില്‍ ആറ് സിക്സര്‍ നേടിയത്. അതേവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി-20 ലോകകപ്പിലാണ് യുവരാജ് ഓവറിലെ ആറ് പന്തും സിക്സര്‍ പറത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക