Image

പുനെയിലെ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

Published on 25 April, 2013
പുനെയിലെ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു
പുനെ: പുനെ മുംബൈ ദേശീയപാതയില്‍ ലോനാവലക്ക് അടുത്ത് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സിടിച്ച് മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന മലയാളി വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ മരിച്ചു. പുണെയിലെ വിശ്രാന്തവാഡിയില്‍ ധാനോരി ഡി.എസ്. സിദ്ധിവിനായക് സൊസൈറ്റിയില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശി റോനക് നമ്പ്യാര്‍ (22), മുംബെയില്‍ ബോറിവലിയിലെ ദേവപ്രത്കലാര്‍ (23) എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. 

പുണെയിലെ ഫിലിപ്‌സ് കമ്പനിയില്‍നിന്ന് വിരമിച്ച കണ്ണൂര്‍ ജില്ലയിലെ ചാലയില്‍ കണ്ടോത്ത് തീയരത്ത് മോഹനന്‍ നമ്പ്യാരുടെയും പയ്യന്നൂര്‍ പുത്തൂരിലെ കരുവാച്ചേരി ഒട്ടയന്‍വീട്ടില്‍ ദീപാനമ്പ്യാരുടെയും ഏകമകനാണ് റോനക് നമ്പ്യാര്‍. പുണെയില്‍ സേനാപതി ബാപൃട്ട് റോഡിലെ ജെ.ഡബ്ല്യു.മാരിയറ്റ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ലോനാവലക്കടുത്ത് ഖണ്ഡാലയിലെ കോഹിനൂര്‍ ഇന്റര്‍ നാഷണല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ റോനക് നമ്പ്യാരും സുഹൃത്തും പരീക്ഷയ്ക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. 

മുന്നിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസ്സിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടക്കാണ് റോനക്‌നമ്പ്യാരും സുഹൃത്തും സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ബസ് െ്രെഡവര്‍ തബാജി ഗോഡെയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

ബുധനാഴ്ച രാത്രിയോടെ ബന്ധുക്കള്‍ ഖണ്ടാല സിവില്‍ ആസ്പത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി വിശ്രാന്തവാഡിയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. റോണക്‌നമ്പ്യാരുടെ ഇളയ സഹോദരി രവീണ കോളേജ് വിദ്യാര്‍ഥിനിയാണ്. അമ്മ ദീപാ മോഹനന്‍ നമ്പ്യാര്‍ പുണെ ഭവാനി പേട്ടിലെ ബി.ടി. ശഹാനി ഹൈസ്‌കൂള്‍ അധ്യാപികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക