Image

മഴയില്ലെങ്കില്‍ ജൂണിലും വൈദ്യുതി നിയന്ത്രണം: ആര്യാടന്‍

Published on 25 April, 2013
മഴയില്ലെങ്കില്‍ ജൂണിലും വൈദ്യുതി നിയന്ത്രണം: ആര്യാടന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ചതിച്ചാല്‍ ജൂണിലും വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജൂണില്‍ മഴ കുറയാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ വൈദ്യുതി ഉത്പാദന മേഖലയില്‍ കനത്ത ക്ഷാമം ഉണ്ടാകുമെന്നും അതനുസരിച്ച് ജൂണിലും ലോഡ്‌ഷെഡിംഗ് തുടരേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. 

വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനായി മറ്റു സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയും സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക