Image

അട്ടപ്പാടിക്ക് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍

Published on 25 April, 2013
അട്ടപ്പാടിക്ക് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി മേഖലയ്ക്കായി സമഗ്ര പദ്ധതി തയാറാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അട്ടപ്പാടിയിലെ ശിശുമരണങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവജാത ശിശുക്കളുടെ മരണം ഗൗരവമേറിയ വിഷയമാണ്. അട്ടപ്പാടിയില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു വികസനം നടപ്പാക്കും. ആദിവാസികള്‍ക്കു തൊഴില്‍ നല്‍കാന്‍ പ്രത്യേക പാക്കേജ് രൂപീകരിക്കും. അഹാഡ്‌സിലെ 99 ആദിവാസികള്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കാനും യോഗത്തില്‍ തീരുമാനമായി. 

അട്ടപ്പാടിയിലെ കാര്‍ഷിക മേഖലയ്ക്കു കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിച്ചിട്ടുണ്ട്. കുറുംബ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ പ്രത്യേക പദ്ധതി തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക