Image

ബി നിലവറ പിന്നീട് തുറക്കാമെന്ന് സുപ്രീംകോടതി

Published on 22 September, 2011
ബി നിലവറ പിന്നീട് തുറക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ പിന്നീട് തുറക്കാമെന്ന് സുപ്രീംകോടതി.  മറ്റ് നിലവറകളിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇക്കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ആര്‍.വിരവീന്ദ്രനു എ.കെ.പട്‌നായിക്കുമാണ് കേസ് പരിഗണിച്ചത്.

സുരക്ഷയ്ക്കായി കേന്ദ്രസേന വേണ്ടെന്നും കേരള പോലീസ് മതിയെന്നും കോടതി നിര്‍ദേശിച്ചു. വിവിധ തലങ്ങളിലുള്ള സുരക്ഷാസംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണം. കേന്ദ്രസേനയായ സി.ആര്‍.പി.എഫിനെ സുരക്ഷയ്ക്കായി നിയോഗിക്കണമെന്ന് നേരത്തെ സി.വി.ആനന്ദബോസ് സമതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

സുരക്ഷയ്ക്കും വിദഗ്ധ സമിതിയ്ക്കുമുള്ള ചിലവിനായി വര്‍ഷത്തില്‍ 25 ലക്ഷം രൂപ ക്ഷേത്രം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ബാക്കി ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. സുരക്ഷയ്ക്കായി നിലവറയ്ക്ക് ചുറ്റും സുരക്ഷാ മതില്‍ കെട്ടണം. വിദഗ്ധ സമിതിയ്ക്ക് ആവശ്യമായ സഹായങ്ങള്‍ക്കായി ദേവസ്വം സെക്രട്ടറിയായി നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മൂന്നുമാസങ്ങള്‍ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്നും അന്ന് അന്തിമവാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക