Image

ശിവകാശി പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനം: മരണം മൂന്നായി

Published on 25 April, 2013
ശിവകാശി പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനം: മരണം മൂന്നായി
ശിവകാശി: ശിവകാശി അയ്യനാര്‍ പോളിടെക്‌നിക്കിനു സമീപം പ്രവര്‍ത്തിക്കുന്ന
പടക്ക നിര്‍മാണ ശാലയിലുണ്‌ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ശിവകാശി തിരുച്ചങ്കല്‍ സ്വദേശികളായ രവി (48), രാജ (38), ഗോപാല്‍ (35) എന്നിവരാണ്‌ മരിച്ചത്‌. സംഭവത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്‌ട്‌.

കോനംപ്പട്ടി പരാശക്തി ഫയര്‍ വര്‍ക്‌സിലാണ്‌ അപകടമുണ്‌ടായത്‌. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ്‌ ഇവിടെയുണ്‌ടായതെന്നു പരിസരവാസികള്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക