Image

ശിങ്കാരിയുടെ റിഥം 2011 ആനുവല്‍ ഷോ ഒക്‌ടോബര്‍ 22ന്

എ. സി. ജോര്‍ജ് Published on 22 September, 2011
ശിങ്കാരിയുടെ റിഥം 2011 ആനുവല്‍ ഷോ ഒക്‌ടോബര്‍ 22ന്
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിങ്കാരി സ്‌കൂള്‍ ഓഫ് റിഥം നൃത്തവിദ്യാലയത്തിന്റെ മൂന്നാമത് വാര്‍ഷികാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഒക്‌ടോബര്‍ 22ന് വൈകിട്ട് 6. 30ന് സ്റ്റാഫോര്‍ഡിലുള്ള സിവിക് സെന്ററില്‍ ശ്രുതി താളലയങ്ങളുടെ അകമ്പടിയോടെ ശാസ്ത്രീയ - അര്‍ധശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, സിനിമാറ്റിക്, ബോളിവുഡ്, ഹോളിവുഡ് ഫ്യൂഷന്‍ ‍, വെസ്‌റ്റേണ്‍ തുടങ്ങിയ നൃത്തങ്ങളും അരങ്ങേറും.

അത്യാധുനിക ഇലക്‌ട്രോണിക് തിയറ്ററിക്കല്‍ , കംപ്യൂട്ടര്‍ ഗ്രാഫിക്‌സ്, ലൈറ്റ് സെറ്റിങ് സംവിധാനങ്ങളോടെ ഒരു ബ്രോഡ്‌വേ ഷോ എന്ന രീതിയില്‍ ഇരുനൂറില്‍ പരം കലാപ്രവര്‍ത്തകര്‍ റിഥം 2011 ല്‍ നൃത്തച്ചുവടുകള്‍ വയ്ക്കും.
സംഗീതത്തിന്റെ തരംഗമാലകള്‍ സൃഷ്ടിച്ചുകൊണ്ട് കണ്ണിനും കാതിനും കുളിര്‍മ പകരാന്‍ , വര്‍ണ്ണങ്ങള്‍ വാരിവിതറിക്കൊണ്ട് മാസ്മരിക നൃത്തം ചടുലഭാവങ്ങളുമായി ശിങ്കാരി റിഥം-2011 ലെ കലാകാരന്മാരും കലാകാരികളും അരങ്ങു തിമിര്‍ത്താടും. അതിനുള്ള ഒരുക്കങ്ങളും റിഹേഴ്‌സലുകളും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.

ഹൂസ്റ്റണിലെ ശിങ്കാരി സ്‌കൂള്‍ ഓഫ് റിഥം എന്ന നൃത്തവിദ്യാലയത്തിന്റെ ഡയറക്ടറായ ക്ലെയര്‍ ജോണി മക്കോറ അറിയപ്പെടുന്നതു തന്നെ ശിങ്കാരി മക്കോറ എന്ന പേരിലാണ്. മൂന്നാമത് വാര്‍ഷികം ആഘോഷിക്കുന്ന ശിങ്കാരി സ്‌കൂള്‍ ഓഫ് റിഥം ഇതിനകം ഗ്രേറ്റര്‍ ഹൂസ്റ്റണിലെ ഒരു സമുന്നത നൃത്തവിദ്യാ പീഠമായി ഉയര്‍ന്നു കഴിഞ്ഞു. അമേരിക്കയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുണ്ട്.

എ. ആര്‍. റഹ്മാന്‍ ഷോയിലും മെക്‌സിക്കോയിലും ശിങ്കാരി ഗ്രൂപ്പിന്റെ നൃത്തകലാ ശില്‍പം അരങ്ങേറിയിട്ടുണ്ട്. ഇന്ത്യയിലും നൃത്തപരിപാടികള്‍ അവതരിപ്പിക്കാന്‍ തയാറെടുത്തുവരുന്നു. ശിങ്കാരി മക്കോറ മലയാള മനോരമ ആരോഗ്യ മാസികയുടെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാതാപിതാക്കളായ ജോണി മക്കോറയും ഡോ. സെലിന്‍ മക്കോറയും ശിങ്കാരി മക്കോറയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. ശിങ്കാരി റിഥം 2011 ആനുവല്‍ ഷോയിലേക്കും ആഘോഷ പരിപാടികളിലേക്കും എല്ലാവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

ശിങ്കാരിയുടെ റിഥം 2011 ആനുവല്‍ ഷോ ഒക്‌ടോബര്‍ 22ന്
ശിങ്കാരിയുടെ റിഥം 2011 ആനുവല്‍ ഷോ ഒക്‌ടോബര്‍ 22ന്
ശിങ്കാരിയുടെ റിഥം 2011 ആനുവല്‍ ഷോ ഒക്‌ടോബര്‍ 22ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക