Image

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആര്‍എംപിയിലേക്ക്‌ ചേക്കേറുന്നു

Published on 25 April, 2013
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആര്‍എംപിയിലേക്ക്‌ ചേക്കേറുന്നു
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആര്‍എംപിയിലേക്ക്‌ ചേക്കേറുന്നു. മേയ്‌ നാലിന്‌ ഒഞ്ചിയത്തു നടക്കുന്ന ടി. പി ചന്ദ്രശേഖരന്റെ ഒന്നാം രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ കണ്ണൂരില്‍ നിന്ന്‌ നിരവധി സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്‌.

പാര്‍ട്ടി അംഗത്വത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്ന എന്‍.ജി. ഒ യൂണിന്‍ മുന്‍ ജില്ലാസെക്രട്ടറിയും ചേലോറ ലോക്കല്‍ കമ്മിറ്റിയംഗവുമായ പി. പി മോഹനന്റെ നേതൃത്വത്തില്‍ മേയ്‌ ഒന്നിന്‌ കൂട്ടായ്‌മ സംഘടിപ്പിക്കും. ആര്‍. എം.പിയില്‍ ചേരുന്നതിനെക്കുറിച്ച്‌ അന്തിമതീരുമാനമായിട്ടില്ലെങ്കിലും ഇടതുപക്ഷ ഏകോപനസമിതി, റവല്യൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി എന്നിവയുമായി സഹകരിച്ചുപോകാന്‍ ധാരണയായിട്ടുണ്ട്‌.

അഞ്ചരക്കണ്ടി, പിണറായി ഏരിയകളുടെ കീഴില്‍ ഇക്കുറി നാല്‍പതോളം പേരാണ്‌ അംഗത്വം പുതുക്കാതെ വിട്ടു നിന്നത്‌.

മേയ്‌ ഏഴിന്‌ കണ്ണൂരില്‍ ടി.പി ചന്ദ്രശേഖരന്‍ രക്തസാക്ഷിത്വദിനാചരണം നടത്തുന്നുണ്ട്‌. മേയ്‌ അവസാനവാരത്തില്‍ കാസര്‍കോടു നിന്ന്‌ തിരുവനന്തപുരം വരെ ടി.പിയുടെ ഭാര്യ കെ.കെ രമ, എന്‍. വേണു, എന്നിവരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രചരണജാഥയും നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക