Image

ഒമാനില്‍ കനത്ത മഴ: 4 പേര്‍ മരിച്ചു

Published on 25 April, 2013
ഒമാനില്‍ കനത്ത മഴ: 4 പേര്‍ മരിച്ചു
മസ്‌ക്കറ്റ്‌: ഒമാനില്‍ പെയ്‌ത കനത്ത മഴയില്‍ നാലുപേര്‍ മരിച്ചു. മസ്‌കറ്റിന്റെ വിവിധ മേഖലകളില്‍ കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴയാണ്‌ പെയ്യുന്നത്‌. പുഴകളിലെ വെള്ളപ്പാച്ചലില്‍പ്പെട്ട്‌ നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞു വീണു. സഹമില്‍ ഇന്നലെ 45 മില്ലി മീറ്റര്‍ മഴ ലഭിച്ചു. വുസ്‌താ, ദോഫാര്‍, മുസന്തം എന്നിവ ഒഴികെയുള്ള ഗവര്‍ണറേറ്റുകളിലെ സ്‌കൂളികള്‍ക്ക്‌ അദികൃതര്‍ അവധി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക