Image

ആന്ധ്രാപ്രദേശില്‍ കനത്ത മഴയിലും മിന്നലിലും 25 പേര്‍ മരിച്ചു

Published on 25 April, 2013
ആന്ധ്രാപ്രദേശില്‍ കനത്ത മഴയിലും മിന്നലിലും 25 പേര്‍ മരിച്ചു
ഹൈദരബാദ്‌: ആന്ധ്രപ്രദേശിലുണ്ടായ കനത്ത മഴയിലും തുടര്‍ന്നുണ്ടായ മിന്നലിലും 25 പേര്‍ മരിച്ചു. നാല്‌ ദിവസമായി പെയ്യുന്ന മഴയില്‍ ഏകദേശം 70,000 ഹെക്ടറിലെ കൃഷി നശിച്ചു. ഇതില്‍ 38,397 ഹെക്ടറുകളിലും നെല്‍കൃഷിയായിരുന്നു. 24,320 ഹെക്ടറുകളിലെ പച്ചക്കറികൃഷിയും നശിച്ചു. 1,121 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായാണ്‌ കണക്ക്‌. ഗുണ്ടൂരിലാണ്‌ ഏഴ്‌ പേര്‍ മരിച്ചത്‌.

ഇവിടെ കനത്ത മഴ തുടരുകയാണ്‌. അടുത്ത മൂന്നു ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ്‌ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക