Image

2ജി അഴിമതി: ജെ.പി.സി നിര്‍ണായക യോഗം മാറ്റിവെച്ചു

Published on 25 April, 2013
2ജി അഴിമതി: ജെ.പി.സി നിര്‍ണായക യോഗം മാറ്റിവെച്ചു
ന്യൂഡല്‍ഹി: 2ജി അഴിമതിയെക്കുറിച്ച്‌ അന്വേഷിക്കുന്ന ജെ.പി.സിയുടെ (സംയുക്ത പാര്‍ലമെന്ററി സമിതി) നിര്‍ണായക യോഗം മാറ്റിവെച്ചു. തൃണമൂല്‍ എം.പി അംബികാ ബാനര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്നാണ്‌ യോഗം മാറ്റിവെച്ചത്‌. പുതിയ തീയതി പിന്നീട്‌ തീരുമാനിക്കും.

ഇന്ന്‌ വൈകിട്ട്‌ മൂന്നിന്‌ യോഗം ചേരാനിരുന്നത്‌. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ക്‌ളീന്‍ ചിറ്റ്‌ നല്‍കി, ക്രമക്കേടിന്റെ ഉത്തരവാദിത്തം മുന്‍മന്ത്രി എ. രാജക്കു മേല്‍ ചാര്‍ത്തിക്കൊടുക്കുന്ന കരട്‌ റിപ്പോര്‍ട്ടാണ്‌ ചാക്കോ തയാറാക്കിയിട്ടുള്ളതെന്നാണ്‌ അറിയുന്നത്‌.

ജെ.പി.സിയുടെ കരട്‌ റിപ്പോര്‍ട്ട്‌ പിന്‍വലിക്കുന്നതുവരെ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുമെന്ന്‌ ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക