Image

ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

Published on 25 April, 2013
ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം
ന്യുഡല്‍ഹി: തൃണമുല്‍ കോണ്‍ഗ്രസ് എം.പി അംബിക ബാനര്‍ജി (84) യുടെ വിയോഗത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഹൗറയില്‍ നിന്നുള്ള പ്രതിനിധിയാണ് അംബിക ബാനര്‍ജി. രാവിലെ സഭ ചേര്‍ന്നയുടന്‍ അംബിക ബാനര്‍ജിയുടെയും ഡിഎംകെ മുന്‍ എം.പി കുപ്പുസ്വാമിയുടെയും വിയോഗത്തില്‍ സ്പീക്കര്‍ മീരാകുമാര്‍ അനുശോചനം രേഖപ്പെടുത്തി. പശ്ചിമ ബംഗാള്‍ നിയമസഭയില്‍ അഞ്ചു തവണ അംഗമായിരുന്ന അംബിക 2009ലാണ് ലോക്‌സഭയില്‍ എത്തിയത്എ. അര്‍ബന്‍ ഡവലപ്‌മെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി, പബ്ലിക അണ്ടര്‍ടേക്കിംഗ് കമ്മിറ്റി എന്നിവയില്‍ അംഗമാണ്.

അതേസമയം, കല്‍ക്കരി ഇടപാടിനെ ചൊല്ലി രാജ്യസഭ ഇന്നും സ്തംഭിച്ചിരിക്കുകയാണ്. ബിജെപി, എജിപി അംഗങ്ങളാണ് സഭയില്‍ ബഹളം വയ്ക്കുന്നത്. സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക