Image

ബംഗ്ലാദേശ് ദുരന്തം: മരണസംഖ്യ 160 കടന്നു

Published on 25 April, 2013
ബംഗ്ലാദേശ് ദുരന്തം: മരണസംഖ്യ 160 കടന്നു
ധാക്ക:ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 160 കടന്നു. സവാറില്‍ പ്രവര്‍ത്തിക്കുന്ന എട്ടു നില റാണ പ്ലാസ വാണിജ്യ സമുച്ചയമാണ് ഇന്നലെ തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

യുറോപ്, അമേരിക്കന്‍ രാജ്യങ്ങളിലേക്ക് വസ്ത്രങ്ങള്‍ കയറ്റി അയക്കുന്ന മൂന്ന് വസ്ത്ര നിര്‍മ്മാണ ഫാക്ടറികളും നിരവധി കടകളും ബാങ്കുകളും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിനുണ്ടായ വിള്ളല്‍ ഉടമകള്‍ അവഗണിച്ചതാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക