Image

2 ജി: ജെപിസി യോഗം മാറ്റിവച്ചു

Published on 25 April, 2013
2 ജി: ജെപിസി യോഗം മാറ്റിവച്ചു

ന്യുഡല്‍ഹി: 2 ജി സ്‌പെക്ട്രം ഇടപാട് പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യോഗം മാറ്റിവച്ചു. കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് വൈകിട്ട് മൂന്നിന് ചേരാനിരുന്ന യോഗം മാറ്റിവച്ചതെന്ന് ചെയര്‍മാന്‍ പി.സി ചാക്കോ അറിയിച്ചു. അംഗങ്ങളുടെ അഭിപ്രായം തേടിയ ശേഷം അടുത്തയാഴ്ച യോഗം ചേരുമെന്നാണ് സൂചന. വോട്ടിംഗില്ലാതെ റിപ്പോര്‍ട്ട അംഗീകരിക്കണമെന്ന ചെയര്‍മാന്റെ അഭിപ്രായമാണ് ഭിന്നതയ്ക്ക് ആധാരം. ജെപിസി റിപ്പോര്‍ട്ടില്‍ വോട്ടെടുപ്പ് നടക്കുന്ന കീഴ്‌വഴക്കമില്ലെങ്കിലും അംഗങ്ങള്‍ക്ക് വിയോജനക്കുറിപ്പ് എഴുതാന്‍ കഴിയും.

ജെപിസി റിപ്പോര്‍ട്ടില്‍ വോട്ടിംഗ് ആവശ്യമില്ലെന്നും വോട്ടിംഗ് ഇല്ലാതെ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നും പി.സി ചാക്കോ ആവശ്യപ്പെട്ടു. എതിരാഭിപ്രായമുള്ള അംഗങ്ങള്‍ക്ക് വിയോജനക്കുറിപ്പ് എഴുതാം. റിപ്പോര്‍ട്ട് ഏകകണേ്ഠന അംഗീകരിക്കുന്നതില്‍ തെറ്റില്ല. അതിനു വേണ്ടി പരിശ്രമിക്കും. എന്നാല്‍ എന്തു സംഭവിക്കുമെന്ന് തനിക്കറിയില്ലെന്നും ചാക്കോ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക