Image

വിരഹ വേനല്‍

അനിത നസ്സീം Published on 22 September, 2011
വിരഹ വേനല്‍

ഉരുകുമീയുള്ളത്തില്‍
വേനല്‍ പെരുമയില്‍
നിന്‍ നിറവാര്‍ന്ന പുഞ്ചിരി
ഈറനാം സ്‌നേഹമായെന്റെ
ഹൃദയത്തിലിറ്റി നില്‍ക്കുന്നു…
എങ്ങോപെയ്തിറങ്ങും മഴയെ
മനസ്സിലോര്‍മിച്ചു
ഇടനെഞ്ചില്‍ നനുത്തകാറ്റിന്‍
ഈണം നിറച്ച്…
ഇലകളനങ്ങാത്ത
മൂക സായാഹ്നങ്ങളില്‍
ഓര്‍മ്മതന്‍ തൂവാലയാല്‍
വിരഹ വിയര്‍പ്പണച്ചു
ഇനിയും പ്രതീക്ഷയോടെ…
താഴുകാതിരിക്കില്ല…ഒരു കുളിര്‍ തെന്നല്‍ ….
പൊഴിയാതിരിക്കില്ല….മഴനൂലിഴകള്‍ ….
ഈ കത്തുന്ന നോവില്‍ ചൂടി
ല്‍
ഒരു നനുത്ത നിനവായ്…
നിരമനസ്സില്‍ നിന്നുതിരുന്ന
നിലാപുഞ്ചിരി പോലെ
നിന്‍ അദൃശ്യമാം മഴ പെയ്തിറങ്ങും…
മണ്ണ് കുളിര്‍ക്കും പിന്നെയീ
മനസ്സും തളിര്‍ക്കും.
അതുവരേയും കാത്തിരിക്കാന്‍
വേണമെനിക്ക്…
ഉണങ്ങാത്ത മുറിവെങ്കിലും
നിന്‍ സ്വാന്തനത്തില്‍
ആര്‍ദ്രമായൊരു മാന്ത്രികസ്പര്‍ശം….
പിന്നെ….
കാണാതെ കാണാനും…
പറയാതെ പറയാനും….
അദൃശ്യവീചികളിലൂടൊഴുകിയെത്തും.
ഹൃദയത്തുടിയുടെ സ്‌നേഹതാളങ്ങളും.
വിരഹ വേനല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക