Image

മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി....കേരളം പകര്‍ച്ചവ്യാധിയുടെ പിടിയില്‍

Published on 22 September, 2011
മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി....കേരളം പകര്‍ച്ചവ്യാധിയുടെ പിടിയില്‍
തിരുവനന്തപുരം: മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ്‌ എന്നീ പകര്‍ച്ചവ്യാധികളുടെ പിടിയില്‍ കേരളം വീര്‍പ്പുമുട്ടുന്നു. സംസ്ഥാനത്തു പകര്‍ച്ചവ്യാധി മൂലം മരിച്ചവരുടെ എണ്ണം 25 ആയി. എലിപ്പനി ബാധിച്ച്‌ ഇന്നലെ സംസ്ഥാനത്തു നാലുപേര്‍കൂടി മരിച്ചു. എറണാകുളത്തും പാലക്കാട്ടും കോഴിക്കോട്ടുമാണ്‌ മരണം സംഭവിച്ചത്‌.മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ്‌ തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാകുകയാണ്‌. വടക്കന്‍ ജില്ലകളില്‍ എലിപ്പനിയോടൊപ്പം കോളറയും പടരുന്നതായി റിപ്പോര്‍ട്ടുണ്‌ട്‌. മധ്യ- തെക്കന്‍ ജില്ലകളില്‍ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയുമാണു വ്യാപകം.

എറണാകുളം ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ ഇന്നലെ ഒരാള്‍ മരിച്ചു. പറവൂര്‍ പെരുമ്പടന്ന വാടാപ്പള്ളിപ്പറമ്പില്‍ സതീശന്‍ (45) ആണ്‌ ഇന്നലെ രാവിലെ ആറിന്‌ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ മരിച്ചത്‌.

ഇതോടെ ഈ വര്‍ഷം എലിപ്പനി ബാധിച്ചു ജില്ലയില്‍ മരിച്ചവരുടെ എണ്ണം ആറായി. മഞ്ഞപ്പിത്തം ബാധിച്ചും ആറു പേര്‍ ജില്ലയില്‍ മരിച്ചിട്ടുണ്‌ട്‌.

മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലേറിയ, എലിപ്പനി, ടൈഫോയ്‌ഡ്‌, ചിക്കന്‍പോക്‌സ്‌ എന്നീ പകര്‍ച്ചവ്യാധികളാണു ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടുള്ളത്‌. മട്ടാഞ്ചേരി, തോപ്പുംപടി, എടത്തല, മുളവുകാട്‌, ഉദയംപേരൂര്‍,നെട്ടൂര്‍, കുമ്പളം, മാലിപ്പുറം, വടവുകോട്‌, കാലടി, കോതമംഗലം, പറവൂര്‍, വരാപ്പുഴ, അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണു രോഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളത്‌. കോട്ടയം ജില്ലയില്‍ വൈക്കത്ത്‌ ഇന്നലെ 200 പേര്‍ക്കുകൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ജില്ലയില്‍ നൂറിലേറെപ്പേര്‍ ചിക്കന്‍ പോക്‌സ്‌ ബാധിതരായി ചികിത്സയിലുണ്‌ട്‌.

എലിപ്പനി ബാധിച്ചു കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഇന്നലെ രണ്‌ടുപേര്‍കൂടി മരിച്ചു. ഇതോടെ നാലു ദിവസങ്ങളിലായി മരിച്ചവരുടെ എണ്ണം 15 ആയി. കോഴിക്കോടു സ്വദേശിനി പൂവണ്ണിയില്‍ കൃഷ്‌ണന്‍കുട്ടിയുടെ ഭാര്യ സാവിത്രി (72) നെല്ലിപൊയില്‍ പരുത്തിപാറ കോളനി വെളളകചാത്തന്‍(35) എന്നിവരാണ്‌ മരിച്ചത്‌. തൃശൂരില്‍ ഇതുവരെ 21 പേര്‍ക്ക്‌ എലിപ്പനി സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ പനിബാധിച്ച്‌ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയ 89 പേരില്‍ 19 ആളുകളില്‍ എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണെ്‌ടത്തി. ജില്ലയില്‍ ഈ വര്‍ഷം എലിപ്പനി ബാധിച്ചു മൂന്നു പേര്‍ മരിച്ചു. മലപ്പുറം ജില്ലയില്‍ 23 പേര്‍ക്ക്‌ എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്‌ട്‌. ഈ വര്‍ഷം എലിപ്പനി ബാധിച്ച്‌ ജില്ലയില്‍ അഞ്ചുപേര്‍ മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക