Image

മര്‍ത്യന്‍ (കവിത: ബെഞ്ചമിന്‍ ജോര്‍ജ്‌)

Published on 20 April, 2013
മര്‍ത്യന്‍ (കവിത: ബെഞ്ചമിന്‍ ജോര്‍ജ്‌)
ഓര്‍ക്കുക മനുജാ അനുദിനം, മൃത്യു ആഗാതനാകും ഒരു ദിനം
മറന്നെടാതെ നിന്‍ മനുഷത്വം, മൃഗമായി ജീവിച്ചിടാതെ.

അല്‍പത്വം കാട്ടുന്നുവോ നീ, കുട ചൂടുന്നോ നടുരാവില്‍
കോലം കെട്ടി പായുന്നുവോ ലോകര്‍ക്കാകെ കൗതൂകമായി ?

അര്‍ഥം തേടി പായുന്നുവോ നീ, വ്യര്‍ഥമതാണോ നിന്‍ വാക്ക്‌
കരുവാക്കുന്നുവോ സൗഹൃദങ്ങള്‍ തന്‍കാര്യപ്രാപ്‌തിക്കായി ?

പായുന്നുവോ മായകള്‍തേടി, നിദ്ര വെടിഞ്ഞു നിന്‍ രാവുതോറും ?
നിദ്രാവിഹീനമതാക്കരുതെ നിന്‍ വിശ്രമവേളകള്‍ ഒരു നാളും.

പൊങ്ങച്ചം നീ കാട്ടുന്നുവോ, എല്ലാം വിലപേശി വാങ്ങുന്നുവോ ?
അര്‍ദ്ധരഹിതമാതകരുതെ നിന്‍ സമ്പാദ്യങ്ങള്‍ ഒരു കാലം.

ഉരുവാക്കുന്നുവോ മറിമായകള്‍, എന്നെന്നും നിന്‍ മഹിമാക്കായി
മറന്നീടുന്നുവോ സൃഷ്ടാവേ, മാതൃപിതൃ,സഹോദര, സൗഹൃദബന്ധങ്ങള്‍ ?

വിദ്യയാല്‍ അഭ്യാസം കാട്ടിടുന്ന നീ, അല്‌പ വിവേകവും കാട്ടരുതോ ?
അല്‌പ വിവേകം, മനുഷ്യത്വം ഗ്രഹിചിടാന്‍ ഏതുകലാശാലേല്‍ പോയിടും?

ശുംഭത്വം നീ കാട്ടുന്നുവോ? ഓര്‍ക്കുക എത്ര വിശാലമീ ഭൂവെന്ന്‌
`വെറുമൊരു പുഴുവാണീ മര്‍ത്യന്‍' വേദവചനം നീ ഓര്‍ത്തിടൂ.

സുഖ സൗഖ്യങ്ങള്‍ എല്ലാം ക്ഷയിച്ചീടും, സൗഹൃദം ഓരോന്നു പൊയ്‌പോകും
സമ്പാദ്യവും നീ ഉപേക്ഷിക്കും മൃത്യു നിന്‍ വാതിലില്‍ മുട്ടുമ്പോള്‍.

ഓര്‍ക്കുക മനുജാ ദിനംതോറും, സ്വരുകൂട്ടിയതെല്ലാം വൃഥാവല്ലേ
വെറുംകൈയോടെ നാം വിടവാങ്ങുമ്പോള്‍ നിറകണ്ണോടെ ആരാനും കാണുമോ?

ബെഞ്ചമിന്‍ ജോര്‍ജ്‌, ഫ്രാങ്ക്‌ലിന്‍വില്ല, ന്യൂജേഴ്‌സി.
മര്‍ത്യന്‍ (കവിത: ബെഞ്ചമിന്‍ ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക