Image

2 ജി ഇടപാട്‌ ചിദംബരത്തിന്റെ അറിവോടെയെന്ന്‌ വെളിപ്പെടുത്തല്‍

Published on 21 September, 2011
2 ജി ഇടപാട്‌ ചിദംബരത്തിന്റെ അറിവോടെയെന്ന്‌ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ടുജി സ്‌പെക്രടം അഴിമതി നടന്നത്‌ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്‌ അറിയാമിയിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച അറിയിപ്പ്‌ ധനമന്ത്രാലയം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‌ കൈമാറിയിരുന്നതായി ജനതാപാര്‍ട്ടി പ്രസിഡന്റ്‌ സുബ്രഹ്മണ്യന്‍ സ്വാമി കുറിപ്പ്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

ഇടപാട്‌ ധനകാര്യമന്ത്രി പി. ചിദംബരം എതിര്‍ത്തിരുന്നുവെങ്കില്‍ ലൈസന്‍സുകള്‍ അനുവദിക്കാനുള്ള മുന്‍ ടെലികോംമന്ത്രി എ രാജയുടെ തീരുമാനം നടപ്പാകില്ലായിരുന്നുവെന്ന്‌ കുറിപ്പില്‍ ധനകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.ധനമന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പിജി.എസ്‌ റാവു പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്‍ സെക്രട്ടറി വിനി മഹാജനാണ്‌ കുറിപ്പ്‌ അയച്ചത്‌.

സ്‌പെക്ട്രം ലൈസന്‍സുകള്‍ ലേലം ചെയ്യണമെന്ന ആവശ്യത്തില്‍ ധനകാര്യ മന്ത്രാലയം ഉറച്ചു നിന്നിരുന്നുവെങ്കില്‍ 2 ജി ലൈസന്‍സുകള്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍നിന്ന്‌ ടെലികോം മന്ത്രാലയത്തിന്‌ പിന്‍മാറേണ്ടി വരുമായിരുന്നുവെന്നും ധനകാര്യ മന്ത്രാലയം കുറിപ്പില്‍ തുടര്‍ന്ന്‌ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക