Image

ഒമാനില്‍ സോഹര്‍ മലയാളി സംഗമം

സേവ്യര്‍ കാവാലം Published on 21 September, 2011
ഒമാനില്‍ സോഹര്‍ മലയാളി സംഗമം
മസ്‌കറ്റ്‌: അല്‍ ബാറ്റിന മേഖലയില്‍ വളര്‍ന്നു വരുന്ന ടൗണ്‍ഷിപ്പായ സോഹാറില്‍ ഓണം, ഈദ്‌ ആഘോഷങ്ങള്‍ സംയുക്തമായി സെപ്‌റ്റംബര്‍ 22 ന്‌ ആഘോഷിക്കും.

സോഹര്‍ സ്‌പോര്‍ട്‌ ക്ലബില്‍ ആയിരത്തില്‍പരം പേര്‍ക്ക്‌ വിഭവസമൃദ്ധമായ സദ്യയൊരുക്കുന്നുണ്‌ട്‌. വിവിധ കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍ ചടങ്ങില്‍ അവതരിപ്പിക്കപ്പെടും. അല്‍-നാഥ യുണൈറ്റഡ്‌ ക്യാമ്പ്‌ പരിസരത്തു നടക്കുന്ന ചടങ്ങുകളുടെ വിജയത്തിനായി കണ്‍വീനര്‍ പ്രദീപ്‌ യു. മേനോന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക