Image

പാക്‌- അമേരിക്കന്‍ ബന്ധം പരസ്‌പര ധാരണയിലധിഷ്‌ഠിതം: ഹിന റബ്ബാനി

Published on 21 September, 2011
പാക്‌- അമേരിക്കന്‍ ബന്ധം പരസ്‌പര ധാരണയിലധിഷ്‌ഠിതം: ഹിന റബ്ബാനി
ലാഹോര്‍:പാകിസ്‌താന്‌ അമേരിക്കയുമായുള്ളത്‌ പരസ്‌പര ധാരണയിലധിഷ്‌ഠിതമായ ബന്ധമാണെന്നു പാക്‌ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ ഹഖാനി ശ്രൃംഖലയെ നിലക്കുനിര്‍ത്തുന്നതിന്‌ പാകിസ്‌താന്‌ അമേരിക്ക അന്ത്യശാസനം നല്‍കിയെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഹിലരി ക്‌ളിന്‍റനുമായി മൂന്നു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്‌ചയില്‍ അത്തരം അന്ത്യശാസനമൊന്നും ഉണ്ടായില്ല. യു.എന്‍ ജനറല്‍ അസംബ്‌ളി യോഗത്തില്‍ പാക്‌ സംഘത്തെ നയിക്കുന്നത്‌ ഹിന റബ്ബാനിയാണ്‌. കാബൂളിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയ ആക്രമണവുമായി ബന്ധപ്പെട്ട്‌ ആരോപണവിധേയരായ ഹഖാനി ശ്രൃംഖലക്ക്‌ പാക്‌ സഹായമുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന്‌്‌ ഹഖാനി ശ്രൃംഖലയും ഭീകരവാദവുമായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്‌ചയിലെ പ്രധാന ചര്‍ച്ചാ വിഷയമെന്ന്‌ സൂചനയുണ്ടായിരുന്നു.എന്നാല്‍, ചര്‍ച്ച ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങിയുള്ളതായിരുന്നില്‌ളെന്നും ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതടക്കമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തുവെന്നും ഹിന മാധ്യമങ്ങളോട്‌ പറഞ്ഞു. ചര്‍ച്ച സമഗ്രവും ഫലപ്രദവുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക