Image

എലിപ്പനി : ആരോഗ്യമന്ത്രി നാളെ കോഴിക്കോട്ട് എത്തും

Published on 21 September, 2011
എലിപ്പനി : ആരോഗ്യമന്ത്രി നാളെ കോഴിക്കോട്ട് എത്തും
തിരുവനന്തപുരം: ഉത്തരകേരളത്തില്‍ എലിപ്പനി പടരുന്നതിന്റെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നാളെ കോഴിക്കോട്ട് എത്തും. വൈകിട്ട് മൂന്നിനു കളക്ടറേറ്റില്‍ ചേരുന്ന അവലോകന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.

ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് മന്ത്രി കോഴിക്കോട്ടെത്തുക. യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ , സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും. കോഴിക്കോടു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നവരില്‍ പലരും ചികിത്സ തുടങ്ങി മണിക്കൂറുകള്‍ക്കകം മരിക്കുന്നതു ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക