Image

കൊച്ചി ടസ്‌കേഴ്‌സിന്റെ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി

Published on 21 September, 2011
കൊച്ചി ടസ്‌കേഴ്‌സിന്റെ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കിയ ബി.സി.സി.ഐ നടപടി ചോദ്യം ചെയ്ത് കൊച്ചി ടസ്‌കേഴ്‌സ് സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളി.

ബാങ്ക് ഗ്യരണ്ടിയായി ഈ വര്‍ഷം നല്‍കേണ്ട 156 കോടി അടയ്ക്കാന്‍ സപ്തംബര്‍ 26 വരെ സമയമുണ്ടായിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ കോടതി ഈ വാദം അംഗീകരിച്ചില്ല.

സുപ്രീംകോടതിയെ സമീപിക്കുകയാണ് ടീം ഉടമകള്‍ക്ക് മുമ്പിലുള്ള പോംവഴി. ബാങ്ക് ഗ്യാരണ്ടിയില്‍ കുടശ്ശിക വരുത്തിയതിനാണ് ടസ്‌കേഴേസിനെ ബി.സി.സി.ഐ പുറത്താക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക