Image

'രശ്മി ഇന്റര്‍നാഷണല്‍ -നിറപറ ദിലീപ് ഇന്‍ ഓസ്‌ട്രേലിയ' ആരംഭിച്ചു

Published on 19 April, 2013
'രശ്മി ഇന്റര്‍നാഷണല്‍ -നിറപറ ദിലീപ് ഇന്‍ ഓസ്‌ട്രേലിയ' ആരംഭിച്ചു
പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കായി ദിലീപും സംഘവും അവതരിപ്പിക്കുന്ന 'രശ്മി ഇന്റര്‍നാഷണല്‍ -നിറപറ ദിലീപ് ഇന്‍ ഓസ്‌ട്രേലിയ' സ്റ്റേജ് ഷോയുടെ പര്യടനം എപ്രില്‍ 19 ന് പെര്‍ത്തില്‍ ആരംഭിച്ചു. ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ ദിലീപും സംഘവും ഷോ അവതരിപ്പിക്കുന്നുണ്ട്. നാദിര്‍ഷാ, മൈഥിലി, റിമി ടോമി, ഷാജോന്‍, നെല്‍ലണ്‍, യൂസഫ്, സുബി, ശ്രീജിത്ത് തുടങ്ങിയവരും ദിലീപിനൊപ്പമുണ്ട്.

സിഡ്‌നി(ഏപ്രില്‍ 20), അഡലെയ്ഡ് (ഏപ്രില്‍ 21), ബ്രിസ്‌ബെയ്ന്‍ (ഏപ്രില്‍ 24), കാന്‍ബെറ (ഏപ്രില്‍ 26) എന്നിവടങ്ങളിലും സ്റ്റേജ് ഷോകള്‍ നടക്കുന്നുണ്ട്. മെല്‍ബണില്‍ 27 നുള്ള ഷോയോടെ ഓസ്‌ട്രേലിയയിലെ പര്യടനം സമാപിക്കും. തുടര്‍ന്ന് ന്യൂസിലന്‍ഡിലെ ഓക്‌ലാന്‍ഡില്‍ മെയ് നാലിന് ഷോ അരങ്ങേറും. 

എംഎന്‍കെ ഇവന്റ്‌സും ഐഓസി ഈവന്റ്‌സും ആണ് ഓസ്‌ട്രേലിയയിലെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക