Image

കുടംകുളം നിരാഹാരസമരം അവസാനിപ്പിച്ചു.

Published on 21 September, 2011
കുടംകുളം നിരാഹാരസമരം അവസാനിപ്പിച്ചു.
കൂടംകുളം: കുടംകുളം ആണവ നിലയത്തിനെതിരെ പ്രദേശവാസികള്‍ നടത്തിവന്നിരുന്ന നിരാഹാരസമരം പിന്‍വലിച്ചു. സമരക്കാര്‍ മുഖ്യമന്ത്രി ജയലളിതയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. പ്രശ്‌നത്തെക്കുറിച്ച് ജയലളിത രാവിലെ കേന്ദ്ര ഊര്‍ജസഹമന്ത്രി നാരായണസ്വാമിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ദേശീയ ശ്രദ്ധ നേടിയ കൂടുംകുളം ആണവ നിലയത്തിനെതിരായ സമരം 11-ാം ദിവസമാണ് അവസാനിച്ചത്. പ്രശ്‌നം രൂക്ഷമായതോടെ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രി നാരായണസ്വാമിയെ പ്രധാനമന്ത്രി നിയോഗിച്ചിരുന്നു. മേധാ പട്കര്‍ അടക്കമുള്ളവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെയാണ് സമരം ശക്തമായത്.

പ്രശ്‌നവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന് ജയലളിത സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. വിഷയം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച മന്ത്രിസഭായോഗം വിളിച്ചുചേര്‍ക്കും.
Join WhatsApp News
Saji Karimpannoor 2022-12-21 15:37:26
Losing someone we love is nothing easy, but we can realize that we are blessed to have been able to share in her life. A prayer, a flower, a candle, and sad tears of pain on your grave, our dear Professor Sreedevi…
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക