Image

കെ.എ.റൗഫിനെതിരെ പാലാ സ്വദേശിയുടെ പരാതി

Published on 21 September, 2011
കെ.എ.റൗഫിനെതിരെ പാലാ സ്വദേശിയുടെ പരാതി
കോഴിക്കോട് : വ്യവസായി കെ.എ.റൗഫിനെതിരെ പാലാ സ്വദേശിയുടെ പരാതി. തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നുകാണിച്ച് പാല സ്വദേശിയായ കയ്യാലക്കയില്‍ തോമസ് മാത്യുവാണ് റൗഫിനെതിരെ കോഴിക്കോട് വെള്ളയില്‍ പോലീസില്‍ പരാതി നല്‍കിയത്.

റൗഫിന് സ്ഥലം വാങ്ങുന്നതിനു വേണ്ടി നല്‍കിയ തഹസില്‍ദാറുടെ സര്‍ട്ടിഫിക്കറ്റ് തന്റെ പക്കലുണ്ട്. ഇത് നശിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് റൗഫ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നത്. വ്യവസായിയായ തന്റെ മാനേജരുടെ ഫോണിലേക്ക് വിളിച്ചാണ് റൗഫ് ഭീഷണിപ്പെടുത്തുന്നതെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക