Image

കോലഞ്ചേരി പള്ളി തര്‍ക്കം: കേസ്‌ ഈമാസം 30-ന്‌ പരിഗണിക്കും

Published on 21 September, 2011
കോലഞ്ചേരി പള്ളി തര്‍ക്കം: കേസ്‌ ഈമാസം 30-ന്‌ പരിഗണിക്കും
കൊച്ചി: കോലഞ്ചേരി പള്ളി തര്‍ക്കുമായി ബന്ധപ്പെട്ടു യാക്കോബായ -ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ തമ്മിലുള്ള കേസ്‌ ഈ മാസം 30നു ഹൈക്കോടതി പരിഗണിക്കും.

എറണാകുളം ജില്ലാ കോടതി വിധിക്കെതിരേ യാക്കോബായ വിഭാഗം നല്‌കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ക്കു പ്രത്യേക ദൂതന്‍വശം നോട്ടീസ്‌ നല്‌കാന്‍ ഉത്തരവിച്ചു. എന്നാല്‍ കോടതി ഇടക്കാല ഉത്തരവ്‌ നല്‌കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം നിരസിച്ചു. ജസ്റ്റീസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, ജസ്റ്റീസ്‌ സി.ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു കേസ്‌ പരിഗണിക്കുന്നത്‌.

യാക്കോബായ വിഭാഗത്തിനായി അഡ്വ.പി ചിദംബരേഷ്‌, എന്‍ സുകുമാരന്‍, ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിനു വേണ്‌ടി അഡ്വ.എസ്‌ ശ്രീകുമാര്‍, സര്‍ക്കാരിനു വേണ്‌ടി ഗവ.പ്ലീഡര്‍ ലക്ഷ്‌മി നാരായണന്‍ എന്നിവര്‍ ഹാജരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക